ചുവപ്പു - കാവി സംബന്ധത്തെ മറികടക്കാൻ സുധാകരൻ്റെ ആശയ പോരാട്ടം.

ചുവപ്പു - കാവി സംബന്ധത്തെ മറികടക്കാൻ സുധാകരൻ്റെ ആശയ പോരാട്ടം.
Mar 17, 2024 10:02 AM | By PointViews Editr

  കണ്ണൂർ: സിംഹത്തെ തോൽപ്പിക്കാൻ കഴുതപ്പുലിയും കാട്ടുപട്ടിയും സഖ്യം ചേരുമോ? ചേരുമെന്നതിന് ഉദാഹരണമാണ് കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടം. ജയിക്കുക എന്നതിനെക്കാൾ കോൺഗ്രസ് പ്രസിഡൻ്റ് കെ.സുധാകരനെ തോൽപ്പിക്കുകയാണ് സിപിഎംൻ്റെയും ബി ജെ പിയുടെയും ലക്ഷ്യം. സിപിഎം നും ബിജെപിക്കും അതിൻ്റെ സ്ഥാനാർത്ഥികൾക്കും ഒരേ ലക്ഷ്യവും ഒരേ ചിന്താഗതിയും ആയതിനാൽ അവർ ഒന്നായിക്കഴിഞ്ഞു എന്നതാണ് വാസ്തവം. സംസ്ഥാന തലത്തിൽ കഴിഞ്ഞ 10 വർഷമായി സിപിഎം ഉം ബിജെപിയും തമ്മിൻ അന്തർധാര മാത്രമല്ല അധോലോകം തന്നെ സൃഷ്ടിച്ചാണ് മുന്നേറുന്നത്. മുഖ്യമന്ത്രി പിണറായിയും പ്രധാനമന്ത്രിമോദിയും തമ്മിലും ഏഷ്യാനെറ്റ് മുതലാളിമന്ത്രി രാജീവ് ചന്ദ്രശേഖരനും ഇടതുമുന്നണി കൺവീനർ ഇ- പി.ജയരാജനും തമ്മിലും ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരിയും സിപിഎം നേതാവ് പി.ജയരാജനും തമ്മിലും അകമേയോ പുറമേയോ അകൽച്ചയില്ല എന്ന് മാത്രമല്ല നല്ല ഉറച്ച ബന്ധവുമാണ്. രണ്ട് കൂട്ടരും അണികളെ പറ്റിക്കുന്നു, രണ്ടു കൂട്ടരും കോൺഗ്രസിനെ നാറ്റിക്കുന്നു, രണ്ടു കൂട്ടരും ഒരേ രീതിയിൽ സാമ്പത്തിക അധോലോക ബന്ധങ്ങൾ സൃഷ്ടിച്ച് ഇടപാടുകൾ നടത്തുന്നു. രണ്ട് കൂട്ടർക്കും ഒരേ ലക്ഷ്യം - കോൺഗ്രസ് മുക്ത ഭാരതം....

             കണ്ണൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെ.സുധാകരൻ രണ്ട് പാർട്ടികൾക്കും അംഗീകരിക്കാൻ കഴിയാത്ത നേതാവാണ്. സ്വന്തമായി അണികളുള്ള, ധീരതയോടെ അക്രമികളെ നേരിടുന്ന, കഴിവും പ്രാപ്തിയും പോരാട്ട വീര്യവും തിരിച്ചടിക്കാൻ തൻ്റേടവുമുള്ള സുധാകരനെ സിപിഎം ഉം ബിജെപിയും ഭയക്കുന്നു. ചുവപ്പു കോട്ടയെന്ന് സിപിഎം ഉം കാവി മണ്ണെന്ന് ബിജെപിയും ഇടയ്ക്കിടെ തള്ളി മറിക്കുമെങ്കിലും സുധാകരൻ പല തവണ കോട്ട തകർക്കുകയും മണ്ണ് കീഴടക്കുകയും ചെയ്തിട്ടുള്ളതിനാൽ ആണ് എതിരാളികൾക്ക് ഭയം. ഇത്തവണ സുധാകരനെ തോൽപ്പിക്കാൻ ഒരു ഉന്നത നേതാവിനെ സ്ഥാനാർത്ഥിയായി നിർത്താതെ എം.വി.ജയരാജനെ പാർട്ടി നിയോഗിച്ചതിന് പിന്നിൽ ഒരു വെല്ലുവിളിയും ഒരു ഒളിച്ചുകളിയുമുണ്ട്. സ്വന്തം പാർട്ടിക്കാർ പോലും ശുംഭൻ എന്ന് രഹസ്യമായി പറഞ്ഞു ചിരിക്കുന്ന ജയരാജന് രാഷ്ട്രീയ ജീവിതത്തിൽ എടുത്തുകാണിക്കാൻ വ്യക്തിപരമായ പോരാട്ട കഥകളോ നേട്ടങ്ങളോ ഇല്ല എന്നിരിക്കെയാണ് സ്ഥാനാർത്ഥി പദവി നൽകി പാർലമെൻ്റിലേക്കയക്കാൻ പിണറായി തീരുമാനിച്ചത്. കഴിവ് വിലയിരുത്തി ജനം വോട്ട് ചെയ്താൽ സ്വന്തം നിലയിൽ 10 വോട്ട് തികച്ചു കിട്ടില്ല ജയരാജനെന്ന് പിണറായിക്കറിയാം.

പിന്നെയെങ്ങനെ ജയരാജൻ സ്ഥാനാർത്ഥിയായി? ഉത്തരം ലളിതം - കോൺസിൻ്റെ ഉന്നത നേതാവായ സുധാകരനെതിരെ വെറും ഊശിയായ ഒരുത്തൻ മതി എന്ന പിണറായിക്കുശുമ്പ്. പിന്നെ ബിജെപി സഖ്യത്തിലൂടെ വോട്ട് മറിഞ്ഞു കിട്ടിയാൽ ഒരു ഊശിയെ വച്ച് സുധാകരനെ തോൽപ്പിച്ചേ എന്ന് പറഞ്ഞ് നെഞ്ച് വിരിക്കാമെന്ന തവള ബുദ്ധിയും കൂടിയാണ് കളിക്ക് പിന്നിലുള്ള പിണറായിസം. ബിജെപി വോട്ട് കച്ചവടം ചെയ്തു കിഴഞ്ഞു. ആത്മവിശ്വാസത്തിലാണ് സിപിഎം ൻ്റെ വിളങ്ങുന്ന, തിളങ്ങുന്ന, പ്രകാശിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ. ഒരു ഭാഗത്ത് ബിജെപി കളിക്കുന്നതും അതേ തന്ത്രമാണ്.

ഏതാനും ആഴ്ചയ്ക്ക് മുൻപ് വരെ കോൺഗ്രസുകാരനായിരുന്ന സി. രഘുനാഥിനെ താമര ചിഹ്നവും കാവി ഷാളും ധരിപ്പിച്ച് സുധാകരന് മുന്നിലേക്ക് എടുത്തിട്ടു കൊടുത്തു. ഭാരത്‌ മാതാ കീ ജയ് എന്ന് അലറി വിളിച്ച് സനാതന വോട്ടർമാർ താറാവുകളെ പോലെ ചെന്ന് ഒരു ചതിയന് വോട്ട് ചെയ്യും. കച്ചവടത്തിലൂടെ ഉറപ്പിച്ച സി പി എം സഖ്യത്തിനായി പരമ്പരാഗത അടിമകളും പോയി വോട്ട് ചെയ്യും. ഒരു മിനിമം വോട്ട് രഘുനാഥൻ്റ പെട്ടിയിൽ കിടക്കും, അടിമ വോട്ടുകൾ നരച്ചു തുടങ്ങിയ ചെങ്കൊടി പെട്ടിയിലും ഇടും. രഘുനാഥ് തോറ്റാൽ ബിജെപിക്ക് എന്ത് നഷ്ടം? വളർത്തി സംരക്ഷിച്ച പാർട്ടിയെ ഒറ്റിക്കൊടുത്ത് നക്കാപ്പിച്ച സ്ഥാനം തേടിവന്ന വന്ന ഒരു ഏഴാം കൂലി ചതിയൻ തോറ്റെന്ന് പറഞ്ഞ് അടിമകളായ അണികളെ ബോധവൽക്കരിക്കും. സിപിഎം ബന്ധത്തിലുടെ ലഭിച്ച ധന സുഖസുഷുപ്തി ലാഭം. കോൺഗ്രസിനെ തോൽപ്പിക്കാനായാൽ സിപിഎം ന് ഒപ്പം ആഘോഷമാക്കുകയും ചെയ്യാം. രഘുനാഥനെന്ന രാഷ്ട്രീയ ചതിയന് എന്തേലും നക്കാപ്പിച്ച സ്ഥാനം കൊടുത്ത് ഒരു മൂലയ്ക്കോട്ട് എറിയും. അവിടെ കിടന്ന് അനാവശ്യ ആചാരക്കാലു പിടുത്തങ്ങളും നമസ്കരിക്കലും ധ്വജപ്രണാമവും മാഹാത്മ്യ കീർത്തനമുരുക്കഴിക്കലും ഭക്തി വിലാസവുമായി രഘുനാഥൻ്റെ ശിഷ്ടകാലം കഴിയും. അത്ര തന്നെ

സത്യത്തിൽ രാജ്യത്തിൻ്റെ യഥാർത്ഥ അവസ്ഥ ചിന്തിക്കുന്ന ജനത്തിന് ഇന്ന് അവർ നേരിടുന്ന ദുരിതം മനസിലാക്കാൻ ലളിതമായി രണ്ട് ഉദാഹരണം പറയാം.

        ഒന്ന് റേഷൻ കട. കോൺഗ്രസ് കാലത്ത് അരിയും ഗോതമ്പും മണ്ണെണ്ണയും പഞ്ചസാരയും ആട്ടയും എണ്ണയും വരെ ഇന്ത്യൻ പൗരൻമാരായ എല്ലാവർക്കും ലഭിച്ചിരുന്നു. ഇന്നോ? കിറ്റ് കിട്ടുമോയെന്നറിയാൻ നാവും നീട്ടി കൊതി വിട്ട് ജനം നായകളെ പോലെ റേഷൻ കടകൾക്ക് മുന്നിൽ നിൽക്കുന്നു..... കോൺഗ്രസ് ഭരണകാലത്ത് 450 രൂപയ്ക്ക് പാചക വാതകം കിട്ടിയിരുന്നു. സബ്സിഡിയും ലഭിച്ചിരുന്നു. 65 രൂപയ്ക്ക് പെട്രോളും 55 രൂപയ്ക്ക് ഡീസലും കിട്ടുമായിരുന്നു. ഇപ്പോൾ വില 950 ഉം 106 ഉം 95 ഉം. ഗ്യാസിന് 100 രൂപ കുറച്ചു കിട്ടണമെങ്കിൽ ഇന്ധനത്തിന് 2 രൂപ കുറയണമെങ്കിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം. ! പക്ഷെ അരി വില 65 രൂപ ? വെളുത്തുള്ളിക്ക് 450 രൂപ, പരിപ്പിന് 150.... ഇനിയും നിങ്ങൾ ശ്രീരാമൻ്റെ പേരിലും ഉണ്ടാകാത്ത വിപ്ലവത്തിൻ്റെ പേരിലും ബിജെപിയെ ചുമന്നും സിപിഎം ന് വോട്ട് ചെയ്തും കോൺഗ്രസിനെ തോൽപ്പിച്ചും നടന്നാൽ പഴയ നാടൻ ഭാഷയിൽ പറഞ്ഞാൽ നിങ്ങൾ ഊമ്പത്തേയുള്ളൂ, നിങ്ങളുടെ മക്കളും കൊച്ചുമക്കളും കൂടി..... വാൽക്കഷണം: ഈ ഇംഗ്ലീഷ് സിനിമ കാണാൻ മറക്കരുത്. ഒരു നല്ലവൻ, ഒരു ദുഷ്ടൻ, ഒരു വൃത്തികെട്ടവൻ (ദി ഗുഡ്, ദി ബാഡ് ആൻ്റ് ദി അഗ്ലി - The good, the bad and the ugly) എന്നൊരു ഇറ്റാലിയൻ സിനിമ 1966 ൽ ലോക ബോക്സ് ഓഫിസ് തകർത്ത് വിജയം കൊയ്തിരുന്നു. ക്ലിൻ്റ് ഈസ്റ്റ് വുഡ് ആയിരുന്നു നായകൻ. പേരില്ലാത്ത നായകനെ ബ്ലോണ്ടി എന്നാണ് സിനിമയിൽ പ്രതി പാതിച്ചിരുന്നത് (the good). ലീ വാൻ ക്ലീഫ് ആയിരുന്നു ദുഷ്ടനായ വില്ലൻ (the bad). ഏയ്ഞ്ചൽ ഐ (മാലാഖയുടെ കണ്ണ്) എന്നാണ് കഥാപാത്രത്തിൻ്റ വിശേഷണം. ഇലി വാലസ് ആയിരുന്നു മൂന്നാമത്തെ കഥ പാത്രം. പേര് റ്റൂക്കോ. റാറ്റ് (എലി) എന്നണ് വിളിപ്പേര് (the ugly).

Sudhakar's ideological struggle to overcome the red-saffron relationship.

Related Stories
പറഞ്ഞതു കേട്ടല്ലോ?  മാതൃകയാകണം കേട്ടോ...

Nov 18, 2024 11:43 AM

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം കേട്ടോ...

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം...

Read More >>
അവിവാഹിതരും സംഘടിതരാകുന്നു.  കൊച്ചിയിൽ വൻ സംഗമം നടത്തി.

Nov 18, 2024 11:11 AM

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം നടത്തി.

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം...

Read More >>
ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

Nov 18, 2024 10:26 AM

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ,. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം, - 04735...

Read More >>
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
Top Stories